തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ വീണ്ടും ട്രയൽ റൺ നടത്തി ഫിറ്റ്നെസ് സർട്ടിഫിക്കറ്റും നൽകി. ഇതോടെയാണ് വർഷങ്ങളായി നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ടണൽ തുറക്കാൻ പോകുന്നത്.
ഓഗസ്റ്റ് ഒന്നിന് തുറന്ന് നൽകുമെന്ന് മന്ത്രി ഉൾപ്പെടെയുള്ള അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തങ്ങൾ വേഗത്തിലാക്കാൻ കരാർ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിർദ്ദേശം നൽകിയിരുന്നു.
അതിനിടെ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന ആരോപണവുമായി നേരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കരാർ കമ്പനിയായ പ്രഗതി കൺസ്ട്രക്ഷൻസ് രംഗത്തെത്തിയിരുന്നു. വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചിൽ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ല. നിലവിൽ നിർമാണ ചുമതലയുള്ള കെഎംസി കമ്പനിക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി ആരോപിച്ചിരുന്നു.