കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പർമാർക്കറ്റിൽ പ്രതികൾ എത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്ന് വൈകിട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടിരുന്നു. ഭരണ സമിതിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് ഭരണ സമിതി പിരിച്ചവിട്ടത്.
സംഭവത്തിൽ ബാങ്ക് സെക്രട്ടറി അടക്കം നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുൻ സെക്രട്ടറി സുനിൽ കുമാർ, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മൂന്നു പേർ സിപിഎം അംഗങ്ങളാണ്.