താനൂര്> 300 കോടി ചെലവില് താനൂര് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം 95 കോടി ചെലവഴിച്ച് പൂര്ത്തീകരിച്ചു.ഒന്നാം പിണറായി സര്ക്കാര് താനൂരിലെ ജനങ്ങള്ക്ക് ഉറപ്പു നല്കിയ സമഗ്ര കുടിവെള്ള പദ്ധതിയാണ് ഒന്നാം ഘട്ടം പൂര്ത്തിയാക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിനായി താനൂര് നഗരസഭയില് 30 സെന്റ് ഭൂമി സര്ക്കാര് ഏറ്റെടുത്തതായി മന്ത്രി വി അബ്ദുറഹ്മാന് താനൂരില് വാര്ത്ത സമ്മേളനത്തില് അറിയിച്ചു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര് സര്ക്കാരിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില് വിതരണ ശൃംഖലയില് താനൂര്, നിറമരുതൂര് ഉണ്യാല് എന്നിവിടങ്ങളിലാണ് ടാങ്ക് നിര്മ്മിക്കേണ്ടത്. ഉണ്യാലില് ടാങ്ക് നിര്മ്മിക്കുന്നതിനുള്ള സ്ഥലം ഫിഷറീസ് വകുപ്പില് നിന്നും ഏറ്റെടുത്ത് ടെന്ഡര് നടപടികള് പൂര്ത്തീകരിച്ചു. താനൂരില് സ്ഥലം ഏറ്റെടുക്കല് പ്രവൃത്തി നഗരസഭ പൂര്ത്തീകരിക്കുമെന്ന് പ്രതീക്ഷിച്ച് നാലു വര്ഷമാണ് നഷ്ടമായത്. എന്നാല് സര്ക്കാര് നേരിട്ട് ഇടപെട്ടതോടെ ഭൂമി ലഭ്യമായതായി മന്ത്രി പറഞ്ഞു.
തുടര് പ്രവര്ത്തനങ്ങളില് നഗരസഭ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി അബ്ദുറഹ്മാന് കൂട്ടിച്ചേര്ത്തു. താനൂര് മോര്യയില് കണ്ടെത്തിയ സ്ഥലത്തിന് ജല അതോറിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. താനൂരിന്റെ കിഴക്കന് മേഖലയിലും, തീരദേശ മേഖലയിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.
ശുദ്ധജല വിതരണ പദ്ധതി ഏറ്റവും വേഗത്തില് പൂര്ത്തീകരിക്കാനാണ് സംസ്ഥാനസര്ക്കാര് തീരുമാനം. പദ്ധതിയുടെ പൂര്ത്തീകരണത്തിനായി കിഫ്ബിയില് ഉള്പ്പെടുത്തി 65 കോടി രൂപ താനൂരിന് മാത്രമായി അനുവദിച്ചിട്ടുണ്ട്.തുടങ്ങാത്ത പദ്ധതികള് ഉപേക്ഷിക്കാന് കിഫ്ബി തീരുമാനമുണ്ട്. അതുകൊണ്ടുതന്നെ സമഗ്ര കുടിവെള്ള പദ്ധതി വൈകിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.