തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ ടൊവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണത്തിനിടെ പ്രതിഷേധവുമായി നാട്ടുകാർ. ഡി വിഭാഗത്തിലുള്ള പഞ്ചായത്തിൽ ചിത്രീകരണം അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനേത്തുടർന്ന് ചിത്രീകരണം അവസാനിപ്പിച്ചു. സംഭവത്തിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
ഇന്നലെയാണ് സിനിമാ സംഘം കുമാരമംഗലത്ത് എത്തിയത്. ഇന്ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഡി വിഭാഗത്തിൽ ഉൾപ്പെടുന്ന പഞ്ചായത്താണ് കുമാരമംഗലം. ഇവിടെ ചിത്രീകരണം ആരംഭിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പോലീസും സ്ഥലത്തെത്തി.
സിനിമയുടെ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന അവകാശവാദമാണ് അണിയറപ്രവർത്തകർആദ്യംമുന്നോട്ട് വെച്ചത്. പിന്നീട് അനുമതിയില്ലെന്ന് ബോധ്യമായി. തുടർന്ന് പോലീസിന്റെ ഇടപെടലോടെ ചിത്രീകരണം നിർത്തിവെയ്ക്കുകയായിരുന്നു.
Content Highlights: Case against Minnal Muralis crew members