ശാസ്താംകോട്ട> നവവധു ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുന്നത്തൂര്‍ നെടിയവിള മാണിക്യമംഗലം കോളനി രാജേഷ്ഭവനത്ത് രാജേഷിന്റെ ഭാര്യ ധന്യദാസ്(22)ആണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുലര്‍ച്ചെ 4 30ന് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്യയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പേരയം ഈരിക്കുഴി ധന്യാ ഭവനം ഷൺമുഖദാസ് – ലില്ലിക്കുട്ടി ദമ്പതികളുടെ മകളാണ് ധന്യാദാസ് (21)
ടിപ്പര്‍ ഡ്രൈവറാണ് രാജേഷ് . ക്രിസ്ത്യാനിയായ ധന്യദാസും ഹിന്ദുവായ രാജേഷും പ്രണയിച്ച് വിവാഹിതരായതാണ്. പ്രയെത്തെ വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് ഇടപെട്ട് മേയ് 7ന് വിവാഹം നടത്തിയതാണ്.
രാജേഷ് പൊലീസ് കസ്റ്റഡിയില്‍ ആണ് . പുലര്‍ച്ചെ ധന്യയെ തൂങ്ങിയനിലയില്‍ താൻ കണ്ടതായാണ് രാജേഷിന്റെ മൊഴി.