ന്യൂഡൽഹി> കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ തടയാൻ വാക്സിൻ ബൂസ്റ്റർ ഡോസുകൾ വേണ്ടിവരുമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.
വൈറസിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുള്ളതാകും രണ്ടാംതലമുറ വാക്സിനുകൾ. ഇതിന്റെ പരീക്ഷണം പുരോഗമിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ എല്ലാവർക്കും ഒരു ബൂസ്റ്റർ ഡോസിന്റെ ആവശ്യമുണ്ടായേക്കും. വാക്സിനേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ബൂസ്റ്ററും നൽകാനുള്ള നടപടിയും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 35,342 കോവിഡ് കേസും 483 മരണവും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതർ 3.12 കോടി കടന്നു. 4.19 ലക്ഷം മരണവും സ്ഥിരീകരിച്ചു. 4.05 ലക്ഷം പേർ നിലവിൽ ചികിത്സയിലുണ്ട്. 42.75 കോടി ഡോസ് വാക്സിൻ നൽകി.