കൊച്ചി
കൊച്ചി നഗരത്തിൽ യാത്ര ചെയ്യണമെങ്കിൽ ഇനി ഒരൊറ്റ ക്ലിക്ക് മതി. മെട്രോ മുതൽ ഓട്ടോവരെയുള്ള എല്ലാ ഗതാഗതസൗകര്യങ്ങളും ഒറ്റ കുടക്കീഴിലാക്കുന്ന ഡിജിറ്റൽ സംവിധാനത്തിന്റെ ആദ്യഘട്ടം നിലവിൽ വന്നു. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.
കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്(കെഒഎംഎൻ) സംവിധാനത്തിലൂടെ കൊച്ചി മെട്രോ, ജല മെട്രോ, ബസ്, ടാക്സി, ഓട്ടോ സൗകര്യം ലഭ്യമാകും. കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (കെഎംടിഎ) കീഴിലാണ് സംവിധാനം. ഇടനിലക്കാരില്ലാതെ ടാക്സി ലഭ്യമാക്കുന്ന ‘യാത്രി’ ആപ്പിന്റെയും കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്വർക്കിന്റെയും ഉദ്ഘാടനം വെള്ളിയാഴ്ച മന്ത്രി ആന്റണി രാജു നിർവഹിച്ചു. ‘യാത്രി’യിൽ ആയിരത്തിലേറെ ടാക്സി കാറുണ്ട്.
ഓട്ടോകൾക്കായുള്ള ‘ഓസ’ ആപ് വൈകാതെ ഇതിൽ ലഭ്യമാകും. ബംഗളൂരു കേന്ദ്രമായ ബെക്കൺ ഫൗണ്ടേഷനാണ് ഡിജിറ്റൽ സാങ്കേതികസൗകര്യം സൗജന്യമായി ഒരുക്കുന്നത്.