തിരുവനന്തപുരം
ശബരിമലയിൽ “ഹരിവരാസനം’ കേൾപ്പിക്കുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നട അടയ്ക്കുന്ന സമയം ഹരിവരാസനത്തിനു പകരം മറ്റേതോ പാട്ട് കേൾപ്പിച്ചു എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.
ഇത് ദേവസ്വം ബോർഡിനെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ ആരോ കെട്ടിച്ചമച്ചതാണ്. കെ ജെ യേശുദാസ് ആലപിച്ച ഹരിവരാസനം കേൾപ്പിക്കുന്നതിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും പ്രസിഡന്റ് എൻ വാസു പ്രസ്താവനയിൽ അറിയിച്ചു.