Tokyo Olympics 2020: ടോക്കിയോ ഒളിംപിക്സില്‍ പുരുഷ വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യക്ക് നിരാശ. റാങ്കിങ് റൗണ്ടില്‍ പ്രതീക്ഷയായിരുന്നു അതാനു ദാസ് 35-ാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. അതാനു 653 പോയിന്റ് നേടി.
656 പോയിന്റോടെ പ്രവീണ്‍ ജാദവ് 31-ാം സ്ഥാനത്തെത്തി. തരുണ്‍ദീപ് റായ് 37-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 652 പോയിന്റാണ് താരം നേടിയത്.
ഒളിംപിക്സില്‍ ആദ്യമായി പങ്കെടുക്കുന്ന പ്രവീണ്‍ ജാദവ് മിക്സഡ് വിഭാഗം അമ്പെയ്ത്തില്‍ ദീപിക കുമാരിക്കൊപ്പം മത്സരിക്കും.
റൗണ്ട് ഓഫ് 64 ല്‍ അതാനു ദാസ് ചൈനീസ് തായ്പെയുടെ വൈ.സി. ഡെങ്ങിനെ നേരിടും. റഷ്യയുടെ ജി. ബസാർഷാപോവാണ് പ്രവീണ്‍ ജാദവിന്റെ എതിരാളി. ഉക്രൈന്റെ ഒ. ഹന്‍ബിനെ തരുണ്‍ദീപും നേരിടും.
അമ്പെയ്ത്ത്: റാങ്കിങ് റൗണ്ടില്‍ ദീപിക കുമാരി ഒന്‍പതാമത്
വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗം റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത്. ലോക ഒന്നാം നമ്പര്‍ കൂടിയായ ദീപിക 663 (720) പോയിന്റാണ് നേടിയത്.
ആദ്യ പകുതിയില്‍ 14-ാം സ്ഥാനത്തേക്ക് ദീപിക പിന്തള്ളപ്പെട്ടിരുന്നു. അവസാന രണ്ട് റൗണ്ടിലെ പാളിച്ചകള്‍ ദീപികയ്ക്ക് തിരിച്ചടിയായി. X-10-9-9-9-7 എന്നിങ്ങനെയായിരുന്നു അവസാന റൗണ്ടിലെ സ്കോര്‍. ഏഴിന് പകരം എട്ടായിരുന്നെങ്കില്‍ താരത്തിന് ആറാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു.
ഉത്തര കൊറിയയുടെ എസ്. ആന്‍, എം. ജാങ്, സി. കാങ് എന്നിവരാണ് റാങ്കിങ് റൗണ്ടില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തിയത്. എലിമിനേഷന്‍ റൗണ്ടില്‍ ഭൂട്ടാന്റെ കര്‍മയാണ് ദീപികയുടെ എതിരാളി. ജൂലൈ 27 നാണ് മത്സരം.
The post Tokyo Olympics 2020: അമ്പെയ്ത്ത്: പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് നിരാശ appeared first on Indian Express Malayalam.