ആലപ്പുഴ > ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ ബിപിന്‍ സി ബാബുവിനെ തിരഞ്ഞെടുത്തു. കൃഷ്ണപുരം ഡിവിഷനില്‍ നിന്നുള്ള അംഗമാണ്. രാവിലെ 11ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വരണാധികാരി കൂടിയായ കലക്ടര്‍ എ അലക്സാണ്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.