പാലക്കാട്> കൊഴിഞ്ഞാംപാറയില്‍ അച്ഛനും മകളും കിണറ്റില്‍ വീണുമരിച്ചു. കിണറ്റില്‍ വീണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു. കൊഴിഞ്ഞാംപാറയ്ക്കടുത്തുള്ള നടുപ്പുണിയില്‍ ധര്‍മലിംഗം, മകള്‍ ഗായത്രി (22) എന്നിവരാണ് മരിച്ചത്.
മകള്‍ ഗായന്ത്രി കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഗായത്രിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മരണമുണ്ടായിരിക്കുന്നത് .മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലെത്തിച്ചു.