Tokyo Olympics 2020: വനിതകളുടെ അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗം റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ദീപിക കുമാരി ഒന്‍പതാം സ്ഥാനത്ത്. ലോക ഒന്നാം നമ്പര്‍ കൂടിയായ ദീപിക 663 (720) പോയിന്റാണ് നേടിയത്.
ആദ്യ പകുതിയില്‍ 14-ാം സ്ഥാനത്തേക്ക് ദീപിക പിന്തള്ളപ്പെട്ടിരുന്നു. അവസാന രണ്ട് റൗണ്ടിലെ പാളിച്ചകള്‍ ദീപികയ്ക്ക് തിരിച്ചടിയായി.
X-10-9-9-9-7 എന്നിങ്ങനെയായിരുന്നു അവസാന റൗണ്ടിലെ സ്കോര്‍. ഏഴിന് പകരം എട്ടായിരുന്നെങ്കില്‍ താരത്തിന് ആറാം സ്ഥാനത്തേക്ക് മുന്നേറാമായിരുന്നു.
ഉത്തര കൊറിയയുടെ എസ്. ആന്‍, എം. ജാങ്, സി. കാങ് എന്നിവരാണ് റാങ്കിങ് റൗണ്ടില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തിയത്. എലിമിനേഷന് റൗണ്ടില്‍ ഭൂട്ടാന്റെ കര്‍മയാണ് ദീപികയുടെ എതിരാളി. ജൂലൈ 27 നാണ് മത്സരം.
പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അതാനു ദാസ്, തരുണ്‍ദീപ് റായ്, പ്രവീണ്‍ ജാദവ് എന്നിവര്‍ ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം.
The post Tokyo Olympics 2020: അമ്പെയ്ത്ത്: റാങ്കിങ് റൗണ്ടില്‍ ദീപിക കുമാരി ഒന്‍പതാമത് appeared first on Indian Express Malayalam.