ന്യൂഡൽഹി
പൗരത്വഭേദഗതി നിയമം ചോദ്യംചെയ്ത് കേരള സർക്കാർ ഫയൽ ചെയ്ത സ്യൂട്ടിൽ മറുപടി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സുപ്രീംകോടതി എട്ടാഴ്ച സമയം അനുവദിച്ചു. വ്യാഴാഴ്ച ജസ്റ്റിസ് സൂര്യകാന്ത് കേരളത്തിന്റെ സ്യൂട്ട് പരിഗണിച്ചു. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ ജി പ്രകാശ് ഹാജരായി. നേരത്തെ കേന്ദ്ര സർക്കാരിനെ പ്രതിനിധാനംചെയ്ത് ആഭ്യന്തര മന്ത്രാലയം വക്കാലത്ത് നൽകിയിരുന്നു. കേരളത്തിന്റെ സ്യൂട്ടിൽ നിയമ മന്ത്രാലയമാണ് എതിർകക്ഷിയെന്ന വസ്തുത കോടതി രജിസ്ട്രി ചൂണ്ടിക്കാണിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളം ആഭ്യന്തരമന്ത്രാലയത്തെ എതിർകക്ഷിയാക്കി. ഇത് അംഗീകരിച്ച സുപ്രീംകോടതി എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദേശിക്കുകയായിരുന്നു.