തിരുവനന്തപുരം: കുണ്ടറ സ്ത്രീപീഡനക്കേസിൽ കുറ്റാരോപിതനായ എൻ.സി.പി. സംസ്ഥാന കമ്മറ്റിയംഗം ജി.പത്മാകരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുണ്ടറയിലെ വിവാദ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയോഗിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാജീവിനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഇതുമായി ബന്ധപെട്ട് മറ്റുള്ളവരുടെ പേരിൽ നടപടി ആവശ്യമെങ്കിൽ സ്വീകരിക്കുന്നതാണെന്നും എൻസിപി സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.
Content Highlights: Kundara Molestation Case: G Padmakaran suspenderd from NCP