തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന് കണ്ടത്തലിനെ തുടർന്നാണ് നടപടി. പി.കെ.ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പഴ്സനൽ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാർ. രണ്ടാം പിണറായി സർക്കാരിൽ ഇയാളെ പഴ്സനൽ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാർട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു വിവരം ലഭിച്ചതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സ്വർണക്കടത്തു കേസിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ പേഴ്സനൽ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നുസിപിഎം നിർദേശിച്ചിരുന്നു.
Content Highlights: Transport minister Antony Rajus assistant private secretary out from service