മന്ത്രി എകെ ശശീന്ദ്രനുമായി ബന്ധപ്പെട്ട് ഇവിടെ ചില വിഷയങ്ങൾ നടന്നെന്ന് പറഞ്ഞുകൊണ്ടായിരുന്നു എംഎം മണിയുടെ വാക്കുകൾ. “സ്ത്രീ സുരക്ഷയാ, ആരാ വിഷ്ണുനാഥ്.. ഉമ്മൻചാണ്ടിയുടെ ഗവൺമെന്‍റ് കാലത്തുണ്ടായ വിവാദത്തെ തുടർന്ന് നാട് വിട്ട് കർണാടകയിലായിരുന്നു, കുറേ നാൾ ഇതിലേ നടക്കാൻ നിർവാഹമില്ലായിരുന്നു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി അദ്ദേഹം തന്നെ പ്രമേയം അവതരിപ്പിച്ചു എന്നുള്ളത് സ്വാഗതാർഹമാണെന്നാണ് എനിക്ക് പറയാനുള്ളത്.
പിന്നെ അതിനെപ്പറ്റി വാദിച്ച ആളാരാ? ബഹുമാനപ്പെട്ട കുഞ്ഞാലിക്കുട്ടി സാഹിബ്, അതിലും കേമം. അതു കഴിഞ്ഞാൽ ശ്രീ പിജെ ജോസഫ്, എങ്ങനുണ്ട്.. ഗംഭീരമാണ് എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്ന് പറയാൻ ഞാൻ ഈ അവസരത്തിൽ ആഗ്രിക്കുകയാണ്” എംഎം മണി പറഞ്ഞു.
മന്ത്രി ശശീന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി പിസി വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് അവതരിപ്പിച്ചത്. പികെ കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫുമായിരുന്നു നോട്ടീസിനെ പിന്താങ്ങിയത്. ഈ മൂന്ന് എംഎല്‍എമാരേയും പരിഹസിച്ചുകൊണ്ടാണ് ധനാഭ്യര്‍ഥന ചര്‍ച്ചക്കിടെ എംഎം മണി പ്രസംഗിച്ചത്.
Also Read :
അതേസമയം മന്ത്രി ഒരു തരത്തിലും തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്നത്തിലാണ് ഇടപെട്ടതെന്നുമാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സംഭവത്തിൽ കേസെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് ഡിജിപി പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം ഒരുക്കുമെന്നും പോലീസ് റിപ്പോര്‍ട്ട് സഭയിൽ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.