ന്യൂഡല്ഹി> എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്പ്പറത്തി കേന്ദ്ര സര്ക്കാര് പാസാക്കിയ കാര്ഷിക നിയമങ്ങള് എത്രയും വേഗം പിന്വലിക്കണമെന്നും കര്ഷകരുടെ ആവശ്യങ്ങള് സഭ നിര്ത്തിവച്ച് ചര്ച്ചചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അടിയന്തിര പ്രമേയ നോട്ടീസ് നല്കി. കര്ഷക വിരുദ്ധ നിയമങ്ങള് പിന്വലിക്കണമെന്നാവശ്യപ്പെട്ട് കര്ഷകര് ഇന്ന് പാര്ലിമെന്റിലേക്ക് മാര്ച്ച് ചെയ്തതിന് പിന്നാലെയാണ് എളമരം കരീം നോട്ടീസ് നല്കിയത്.
രാവിലെ 11 മുതല് വൈകിട്ട് 5 വരെ ജന്തര്മന്തറില് സമരം നടത്താനാണ് ഡല്ഹി ദുരന്തനിവാരണ അതോറിറ്റി അനുമതി നല്കിയിരിക്കുന്നത്.ജന്തര്മന്തറില് നിന്നും പാര്ലമെന്റിലേക്ക് മാര്ച്ച് നടത്തുമെന്നും, പൊലീസ് തടയുന്നയിടത്ത് ധര്ണ്ണ നടത്തുകയും കര്ഷക പാര്ലമെന്റ് ചേരുകയും ചെയ്യുമെന്ന് സംയുക്ത കിസാന് മോര്ച്ച നേതാക്കള് അറിയിച്ചു.
സിംഘു അതിര്ത്തിയില് 2500 ഡല്ഹി പൊലീസുകാരെയും 3000ത്തോളം കേന്ദ്ര സേനാംഗങ്ങളെയും പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്.
രാവിലെ എട്ടുമണിയോടെ അഞ്ചു ബസുകളിലായി കര്ഷകര് സിംഘു അതിര്ത്തിയില് നിന്നും പൊലീസ് അകമ്പടിയോടെ യാത്രതിരിച്ചു. അതിര്ത്തിയില് നിന്നും ജന്തര് മന്തറിലേക്കുള്ള മുഴുവന് റോഡുകളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മാര്ച്ച്, ഡ്രോണുകള് ഉപയോഗിച്ചും നിരീക്ഷിക്കുന്നുണ്ട്
വര്ഷകാല സമ്മേളനം അവസാനിക്കുന്ന ആഗസ്ത് 13 വരെ സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും മാര്ച്ചുണ്ടാകുമെന്നാണ് കര്ഷകര് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ സംഘടനയില്നിന്നും അഞ്ച് വളന്റിയര്മാര് വീതം മാര്ച്ചിലും കര്ഷക പാര്ലമെന്റിലും പങ്കെടുത്തു. വ്യാഴാഴ്ച കിസാന്സഭയെ പ്രതിനിധാനം ചെയ്ത് ജനറല് സെക്രട്ടറി ഹന്നന് മൊള്ള, പി കൃഷ്ണപ്രസാദ്, മേജര് സിങ് പൂനാവാല, സുമിത്ത്, ഡി പി സിങ് എന്നിവര് പങ്കെടുത്തു. യോഗേന്ദ്ര യാദവ്, ശിവ്കുമാര് ശര്മ എന്ന ‘കാക്കാജി’ തുടങ്ങിയ നേതാക്കളും ആദ്യ ദിവസം പങ്കാളിക ളായി