Also Read:
സ്പുട്നിക് വാക്സിൻ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്ന റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടാണ് ചര്‍ച്ചയ്ക്കായി എത്തിയതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി വ്യവസായ വികസന കോര്‍പ്പറേഷനും ചര്‍ച്ചയിൽ പങ്കെടുത്തു. പുതിയ പ്ലാൻ്റ് തിരുവനന്തപുരം തോന്നയ്ക്കലിൽ തുടങ്ങാനാണ് ആലോചന. ചര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമിയോടു പറഞ്ഞത്. ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പ്ലാൻ്റ് നിര്‍മിക്കാനായി തോന്നയ്ക്കലിൽ ഭൂമി കണ്ടെത്താനും ശ്രമം തുടങ്ങി.
Also Read:
തോന്നയ്ക്കലിലെ ബയോടെക്നോളജിക്കൽ പാര്‍ക്കിലായിരിക്കും വാക്സിൻ നിര്‍മാണത്തിനുള്ള സ്ഥലം അനുവദിക്കുന്നത്. ഇതു സംബന്ധിച്ച കരടും ഉടൻ റഷ്യയ്ക്ക് കൈമാറും. എന്നാൽ ഈ നടപടികള്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ ഇരുവിഭാഗവും പുറത്തു വിട്ടിട്ടില്ല. നിലവിൽ വാക്സിൻ നിര്‍മാണത്തിനായി ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉള്‍പ്പെടെ ഏഴെ മരുന്നു കമ്പനികളുമായി റഷ്യൻ സ്ഥാപനത്തിനു കരാറുണ്ട്. ഇന്ത്യയ്ക്കു പുറമെ ചൈന, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ബ്രസീൽ, തുര്‍ക്കി എന്നിവിടങ്ങളിലും വാക്സിൻ ഉത്പാദന യൂണിറ്റുകളുണ്ട്. ഇന്ത്യയായിരിക്കും സ്പുട്നിക് വാക്സിൻ്റെ പ്രധാന നിര്‍മാണകേന്ദ്രം.