Also Read:
2021 ഓഗസ്റ്റിൽ കേസിൻ്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കൊവിഡ് 19 മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ അവധിയിലായതും അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും തിരിച്ചടിയായി. ഇതിനിടെ കേസിൽ നിന്ന് പ്രോസിക്യൂട്ടര്‍ പിന്മാറുകയും ചെയ്തിരുന്നു. കൂടാതെ കേസിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി എത്തിയതും കേസ് വൈകാൻ കാരണമായി.
Also Read:
നടൻ ദിലീപ് അടക്കമുള്ളവര്‍ പ്രതികളായ കേസിൽ ഇതുവരെ 179 സാക്ഷികളെ വിസ്തരിച്ചെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും 124 വസ്തുക്കളും കോടതി പരിശോധിച്ചതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 43 സാക്ഷികളെ കൂടി വിസ്തരിക്കാനായി ഉടൻ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. മുൻപ് സിിനിമാ താരം നാദിര്‍ഷാ, ദിലീപിൻ്റെ സഹോദരൻ അനൂപ് തുടങ്ങിയവരെ വിസ്തരിക്കാനായി കോടതി വിളിച്ചിരുന്നു.