കൊളംബോ
ശ്രീലങ്കക്കെതിരായ രണ്ടാം കളിയും ജയിച്ച് ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പര നേടി. മൂന്ന് വിക്കറ്റിനാണ് ജയം. 82 പന്തിൽ 69 റണ്ണടിച്ച ദീപക് ചഹാറാണ് ഇന്ത്യയെ ഉയർത്തിയത്. രണ്ട് വിക്കറ്റുമുണ്ട്. സ്കോർ: ശ്രീലങ്ക 275–-9, ഇന്ത്യ 7–277 (49.1).
ഇന്ത്യ ആറിന് 160 റണ്ണിൽ നിൽക്കുമ്പോഴാണ് ചഹാർ ക്രീസിലിലെത്തിയത്. ഭുവനേശ്വർ കുമാർ 28 പന്തിൽ 19 റണ്ണുമായി പിന്തുണ നൽകി. കൂട്ടുകെട്ട് പുറത്താകാതെ 84 റണ്ണെടുത്തു. സൂര്യകുമാർ യാദവും(53) ക്രുണാൾ പാണ്ഡ്യയും(35) മികവുകാട്ടി. പ്രിഥ്വി ഷായും(13) ഇഷാൻ കിഷനും(1) തിളങ്ങിയില്ല. ശിഖർ ധവാൻ 29 റണ്ണെടുത്തു. പരിക്ക് മാറിയ സഞ്ജു വെള്ളിയാഴ്ച അവസാന ഏകദിനത്തിൽ കളിച്ചേക്കും.