കൊച്ചി> റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ ആഭിമുഖ്യത്തില് ആര് ആര് എഫ് സി ഡോക്ടര് ജോണ് ഡാനിയേലിന്റെ നേതൃത്വത്തില് കേരളത്തിലെ ഗവണ്മെന്റ് മെഡിക്കല് കോളേജുകള്ക്കും സര്ക്കാര് ആശുപത്രികള്ക്കും 36 ഐ. സി യു വെന്റിലേറ്റര് സൗജന്യമായി നല്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഡോക്ടര് ജോണ് ഡാനിയേലും ഡിസ്ട്രിക്ട് ഗവര്ണ്ണര് കെ ശ്രീനിവാസനും പി ഡി ജി ശ്രിരീഷ് കേശവനും ചേര്ന്നു ജീവന് രക്ഷ വെന്റിലേറ്റര് ഡോക്യുമെന്റ് മുഖ്യമന്ത്രിക്ക് കൈമാറി.
ഈ കോവിഡ് കാലത്ത് ഓണ്ലൈന് ക്ലാസ്സുകളില് ഏര്പ്പെട്ടിരിക്കുന്ന പാവപ്പെട്ട കുട്ടികള്ക്ക് ആവശ്യമായ ഡിജിറ്റല് ഉപകരണങ്ങള് നല്കുന്നതിലും മുന്കൈ എടുക്കണമെന്ന് മുഖ്യമന്ത്രി റൊട്ടറിയോട് അഭ്യര്ത്ഥിച്ചു.
റോട്ടറി ഡിസ്ട്രിക്ട് 3211 ലെ നിരവധി റോറ്റേറിയന്സിന്റെയും ക്ലബ്ബുകളുടെയും വലിയ സഹായങ്ങള് ഉണ്ടായതുകൊണ്ടാണ് പ്രൊജക്റ്റ് യഥാര്ഹ്യമായത് എന്ന് പാസ്ററ് ഡിസ്ട്രിക്ട് ഗവര്ണര് ശിരീഷ് കേശവന് പറഞ്ഞു.
PDG Dr. തോമസ് വാവനികുന്നേല്, കൗണ്സില് ഓഫ് ഗവര്ണര് ചെയര്മാന് PDG K. P രാമചന്ദ്രന് നായര്, PDG ശ്രീരീഷ് കേശവന്, ഡി ആര് എഫ് സി Dr. G A ജോര്ജ്, ഇന്റര്നാഷണല് സര്വീസ് ചെയര് PDG സുരേഷ് മാത്യു, PDG സ്കറിയ ജോസ് കാട്ടൂര്, DGE K. ബാബുമോന്, DGN Dr. K സുമിത്രന്, PDSG Adv അലക്സ് തോമസ് എന്നിവര് പങ്കെടുത്തു.