കൊല്ലം> ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട കേസില്‍ സ്ത്രീധന പീഡനമരണം 304 (ബി) കുറ്റം നിലനില്‍ക്കില്ലെന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്.
പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തത്. അതിനിടെ കേസില്‍ ജാമ്യം തേടിയുള്ള കിരണിന്റെ ഹര്‍ജി ജില്ലാ സെഷന്‍സ് കോടതി 22ന് വീണ്ടും പരിഗണിക്കും. കേസില്‍ അന്വേഷകസംഘം കുറ്റപത്രം തയ്യാറാക്കിത്തുടങ്ങി.