കോയമ്പത്തൂർ സ്ഫോടനകേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍നാസർ മദനിയെ ജയിലില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടയായിരുന്നു കളമശ്ശേരിയിൽ ബസ് കത്തിച്ചത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോകുന്ന തമിഴ്നാട് ട്രാന്‍സ്പോർട്ട് ബസ് ആണ് പ്രതികൾ തട്ടിയെടുത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബസ് തട്ടിയെടുത്തതിന് ശേഷം യാത്രക്കാരെ ഇറക്കിവിട്ടാണ് ബസ് കത്തിച്ചത്. കേസിൽ കെഎ അനൂപിന് പുറമെ തടിയന്‍റവിട നസീർ ഉൾപ്പെടെ 13 പ്രതികളുണ്ടെന്നാണ് റിപ്പോർട്ട്. ഇവരുടെ വിചാരണ തുടരുകയാണ്. നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ തടിയന്‍റവിട നസീറാണ് ബസ് കത്തിക്കൽ കേസിലെ ഒന്നാംപ്രതി.
ബസ് തട്ടിയെടുക്കാന്‍ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനായിട്ടില്ല. കേസ് അന്വേഷിച്ച എൻഐഎ 2010 ഡിസംബറിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ബസ് ഡ്രൈവർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു ഇത്. കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുല്‍ റഹീമിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.