തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ സമുന്നത സ്ഥാനമുള്ള വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന് സുവർണ്ണ നേട്ടം. ട്രസ്റ്റിന്റെ തിരുവനന്തപുരത്തുള്ള വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ 112 വിദ്യാർത്ഥികൾക്ക് ലോകോത്തര കമ്പനികളായ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവ്വീസ്സ്, സതർലാൻഡ് ഗ്ലോബൽ, സീ സെൻസ് ഉൾപ്പടെ വിവിധ കമ്പനികളിൽ പ്ലേസ്മെന്റ് ലഭിച്ചു.
ഈ കോവിഡ് പ്രതിസന്ധികാലത്തും തങ്ങളുടെ കുട്ടികൾക്ക് രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിൽ മികച്ച പ്ലേസ്മെന്റ് നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നത് നേട്ടം തന്നെയാണെന്ന് കോളേജ് അധികൃതർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വൈപുല്യം, റിസൽട്ടിലും പ്ലേസ്മെന്റിലുമുള്ള നേട്ടങ്ങൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഒത്തിണങ്ങിയ വിദ്യ എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിയാണ് വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നത്.
റിസൾട്ടുകൾ, റാങ്കുകൾ, പ്ലെയ്സ്മെന്റുകൾ, സംരംഭകത്വ വികസനം, ഗവേഷണം എന്നിവ കൊണ്ട് പ്രശസ്തമായ തൃശൂർ കേച്ചേരി വിദ്യ എഞ്ചിനീയറിംഗ് കോളേജ് സഹോദര സ്ഥാപനമാണ്.
Content Highlights: Vidya Engineering College Kililmanoor bags plaement record