Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സുപ്രീംകോടതി പരാമര്‍ശം വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടി- കെ. സുരേന്ദ്രന്‍

by News Desk
July 20, 2021
in KERALA
0
സുപ്രീംകോടതി-പരാമര്‍ശം-വര്‍ഗീയ-പ്രീണന-രാഷ്ട്രീയത്തിനുള്ള-തിരിച്ചടി-കെ.-സുരേന്ദ്രന്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അശാസ്ത്രീയ കോവിഡ് പ്രതിരോധത്തിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതി പരാമർശമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണിത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്തിരിക്കുന്നതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി സർക്കാർ സമ്മർദ്ദശക്തികൾക്ക് വഴങ്ങുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണഘടനാ ലംഘനം കൃത്യമായി ചൂണ്ടിക്കാണിച്ച കോടതി അടുത്ത കാലത്ത് സർക്കാരിന് നൽകിയ ഏറ്റവും വലിയ പ്രഹരമാണിതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

സമയം വൈകിയില്ലായിരുന്നെങ്കിൽ സർക്കാർ തീരുമാനം സ്റ്റേ ചെയ്യുമെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ഇതിന് മറുപടി പറയണം. തുടർച്ചയായി അടച്ചിട്ട ശേഷം നിയന്ത്രണങ്ങളില്ലാതെ എല്ലാം തുറന്നുകൊടുക്കുന്നതിനെയാണ് ബി.ജെ.പി. എതിർക്കുന്നത്. ശാസ്ത്രീയമായ ഉപദേശം തേടിയാവണം കോവിഡ് പ്രതിരോധം നടപ്പാക്കേണ്ടത്. അല്ലാതെ രാഷ്ട്രീയ പാർട്ടികളല്ല തീരുമാനം എടുക്കേണ്ടത്. ഐ.സി.എം.ആറിന്റെയോ ലോകാരോഗ്യ സംഘടനയുടേയോ ഉപദേശം സ്വീകരിക്കുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനം സർക്കാർ എടുത്തത് ശരിയായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വർഗീയ പ്രീണന രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് കോടതി നൽകിയത്. ദുരഭിമാനവും അഹങ്കാരവുമല്ല ഇത്തരം സമയത്ത് കാണിക്കേണ്ടത്. കോവിഡ് പ്രതിരോധത്തിൽ പിണറായി സർക്കാർ പൂർണമായും പരാജയപ്പെട്ടു. കേസുകളുടെ കാര്യത്തിലും മരണത്തിന്റെ കാര്യത്തിലും രാജ്യത്ത് കേരളത്തെ ഒന്നാമതാക്കിയതാണ് ഈ സർക്കാരിന്റെ നേട്ടം. മൂന്നാംതരംഗം പടിവാതിലിലെത്തി നിൽക്കുമ്പോൾ രണ്ടാം തരംഗത്തിന്റെ വലിയദുരിതം നേരിടുന്ന സംസ്ഥാനം ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്താണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി എ.കെ. ശശീന്ദ്രൻ സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയിരിക്കുന്നത്. സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരിണിത്. ആ സർക്കാരിലെ ഒരു മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീപീഡന കേസ് ഒഴിവാക്കാൻ ശ്രമിക്കുകയാണ്. കുറ്റവാളികൾക്ക് വേണ്ടി മന്ത്രി നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിത്. ഭരിക്കുന്ന മന്ത്രിമാരും ഭരണത്തിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയുമാണ് സ്ത്രീപീഡകരെ സംരക്ഷിക്കുന്നത്. വേട്ടക്കാരുടെ സർക്കാർ ഭരിക്കുമ്പോൾ ഇരകൾക്ക് നീതി പ്രതീക്ഷിക്കാനാവില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

content highlights:k surendran on supreme court remarks against kerala government covid management

Previous Post

പ്ലേസ്മെന്റ് റെക്കോര്‍ഡുമായി തിരുവനന്തപുരം കിളിമാനൂര്‍ വിദ്യ എഞ്ചിനീയറിംഗ് കോളേജ്

Next Post

മണിപ്പൂര്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; എട്ട് എംഎല്‍എമാര്‍ രാജിവെച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മണിപ്പൂര്‍-കോണ്‍ഗ്രസ്-പിളര്‍പ്പിലേക്ക്;-എട്ട്-എംഎല്‍എമാര്‍-രാജിവെച്ചു

മണിപ്പൂര്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; എട്ട് എംഎല്‍എമാര്‍ രാജിവെച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.