ന്യൂഡൽഹി: കെ.പി.സി.സി പുന:സംഘടനയ്ക്ക് മുന്നോടിയായി ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലേക്ക്. ഗ്രൂപ്പ് വീതംവയ്പ്പ് ഒഴിവാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തിന്റെഭാഗമായാണ് നേതാക്കളുടെ വരവ്. എ.ഐ.സി.സി സെക്രട്ടറിമാരായ പി വിശ്വനാഥൻ, ഐവാൻ ഡിസൂസ, പി വി മോഹൻ കുമാർ എന്നിവർ കേരളത്തിലെത്തും.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇക്കാര്യം കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ അറിയിച്ചത്.
ജൂലൈ 31 വരെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നേതാക്കളുമായി ചർച്ച നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിക്കും. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ പുതിയ ഭാരവാഹികളെ കണ്ടെത്താനാണ് ഹൈക്കമാൻഡ് നിർദ്ദേശം. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.
കെ.പി.സി.സി ഭാരവാഹികൾക്കൊപ്പം ഡിസിസികൾക്ക് പുതിയ നേതൃത്വത്തെയും പുതിയ ബ്ലോക്ക് ഭാരവാഹികളെയും തീരുമാനിക്കും.
കെ.പി.സി.സിക്ക് 51 അംഗ സമിതി മതിയെന്ന് നേരത്തേ രാഷ്ട്രീയകാര്യ സമിതിയിൽ തീരുമാനമെടുത്തിരുന്നു. അടുത്തമാസം പകുതിയോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
Content Highlights: KPCC rvamp soon, AICC leaders to visit Kerala