ടിപി ചന്ദ്രശേഖരൻ്റെ മകൻ അഭിനന്ദ് ചന്ദ്രശേഖരനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനെയും വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ടിപിയെ വധിക്കാനുള്ള കാരണം മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണെന്നു കത്തിൽ പറയുന്നു. സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചര്‍ച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണിയുണ്ട്.
Also Read:
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ടിപി ചന്ദ്രശേഖരൻ്റെ പത്നി കെകെ യുഡിഎഫ് പിന്തുണയോടെ വടകര നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ടിപി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം ശക്തികേന്ദ്രത്തിൽ കെകെ രമ വിജയിച്ചത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മിനെതിരെ കെകെ രമ ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസിൽ പ്രതിയായ അര്‍ജുൻ ആയങ്കി എങ്ങനെയാണ് റെഡ് വോളണ്ടിയാര്‍ ആകുന്നതെന്നും ചെറുപ്പക്കാര്‍ ക്രിമിനൽ സംഘത്തിൻ്റെ ഭാഗമാകുന്നത് നിസ്സാരമായി കാണാനാകില്ലെന്നും കെകെ രമ വാര്‍ത്താ ചാനലിനോടു പറഞ്ഞിരുന്നു.
Also Read:
സിപിഎം വിട്ട് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാൻ മുൻകൈയെടുത്ത ടിപി ചന്ദ്രശേഖരൻ 2012 മേയ് 4നാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വിയോജിപ്പുകളെത്തുടര്‍ന്ന് പാര്‍ട്ടി വിട്ട ടിപി 2009ലായിരുന്നു ആര്‍എംപി രൂപീകരിച്ചത്. വടകരയ്ക്കു സമീപം വള്ളിക്കാവിൽ വെച്ചു നടന്ന കൊലപാതവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ന്നത്. സിപിഎം നേതാക്കളാണ് കേസിലെ പ്രതികളും.