Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

ഇന്ത്യൻ ‘വാട്ടർഗേറ്റ്‌ ’ ; ചോർത്തപ്പെട്ടവരിൽ രാഹുൽ, പ്രശാന്ത്‌ കിഷോർ, ബിജെപി നേതാക്കൾ

by News Desk
July 20, 2021
in INDIA
0
ഇന്ത്യൻ-‘വാട്ടർഗേറ്റ്‌-’-;-ചോർത്തപ്പെട്ടവരിൽ-രാഹുൽ,-പ്രശാന്ത്‌-കിഷോർ,-ബിജെപി-നേതാക്കൾ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
പെഗാസസ് ഫോൺ ചോർത്തലിൽ ഭരണ–- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ കൂട്ടമായി ഇരയാക്കപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രഹ്ലാദ് പട്ടേൽ, വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒഎസ്ഡി, തെരഞ്ഞെടുപ്പ് കമീഷൻ അംഗമായിരുന്ന അശോക് ലവാസ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ഇന്ത്യാ ഹെഡ് ഹരി മേനോൻ, വൈറോളജിസ്റ്റ് ഗഗൻദീപ് കാങ്, മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായി ലൈംഗികാരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയും ബന്ധുക്കളും ചോർത്തൽ പട്ടികയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും എതിർപക്ഷത്തുള്ളവരാണ് ഇരയാക്കപ്പെട്ടവരിലേറെയുമെന്നത് ശ്രദ്ധേയം.

2018 പകുതിമുതൽ 2019 പകുതിവരെയാണ് രാഹുൽ ഗാന്ധിയുടെ രണ്ട് നമ്പർ ചോർത്തിയത്. കോൺഗ്രസിൽ രാഹുലിന്റെ വിശ്വസ്തരായ സച്ചിൻ റാവു, അലങ്കാർ സവായ് എന്നിവരും പട്ടികയിലുണ്ട്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത അഞ്ച് സുഹൃത്തുക്കളും ചോർത്തലിന് ഇരകളായി. ഇവരിൽ രണ്ടുസ്ത്രീകളുമുണ്ട്. യുഎസിൽ മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ രാജിക്ക് വഴിയൊരുക്കിയ വാട്ടർഗേറ്റ് വിവാദത്തിന് സമാനമായി, പാർടി അധ്യക്ഷനായി 2019ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ നയിക്കുമ്പോഴാണ് രാഹുലിനെ ഉന്നമിട്ടത്.

1972ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഡെമോക്രാറ്റിക് പാർടി ഓഫീസിൽ ഉപകരണം വച്ച് വിവരം ചോർത്തിയത് പുറത്തുവന്നതിനെ തുടർന്നായിരുന്നു നിക്സണിന്റെ രാജി. രാഹുൽ അന്ന് ഉപയോഗിച്ച ഫോണുകൾ നിലവിൽ ഉപയോഗിക്കാത്തതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂലിനെ സഹായിച്ച മോഡിയുടെ മുൻ ഉപദേശകൻ പ്രശാന്ത് കിഷോറിന്റെ ഐഫോൺ ചോർത്തിയെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. കിഷോറിന്റെ ഫോണിൽ ജൂണിൽ 14 ദിവസവും ജൂലൈയിൽ 12 ദിവസവും പെഗാസസ് ആക്രമണമുണ്ടായി. കിഷോർ ഡൽഹിയിൽ രാഹുലുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ കഴിഞ്ഞ ചൊവ്വാഴ്ചയും വിവരം ചോർത്തി. ഫോറൻസിക് പരിശോധനയ്ക്ക് ഫോൺ വിധേയമാക്കിയ ദിവസവും പെഗാസസ് കടന്നുകയറ്റം നടത്തി.

Previous Post

ജനം അസ്വസ്ഥര്‍; ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ല – ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം

Next Post

88 അത്യാധുനിക വാഹനം ; ഡബിൾ സ്‌ട്രോങ്ങായി ഫയർഫോഴ്‌സ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
88-അത്യാധുനിക-വാഹനം-;-ഡബിൾ-സ്‌ട്രോങ്ങായി-ഫയർഫോഴ്‌സ്‌

88 അത്യാധുനിക വാഹനം ; ഡബിൾ സ്‌ട്രോങ്ങായി ഫയർഫോഴ്‌സ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.