കൊൽക്കത്ത > സിംഗൂരിൽ രക്തരൂഷിത കലാപം സൃഷ്ടിച്ച തൃണമൂൽ കോൺഗ്രസ് 13 വർഷങ്ങൾക്കിപ്പുറം ടാറ്റയെ നിക്ഷേപത്തിന് ക്ഷണിച്ചു. വൻ നിക്ഷേപത്തിന് ടാറ്റയുമായി ചർച്ച നടത്തുകയാണെന്ന് ബംഗാൾ വ്യവസായമന്ത്രി പാർഥത്ഥ ചാറ്റർജി പറഞ്ഞു.
തൊഴിൽ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി വ്യവസായം തുടങ്ങുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും. തങ്ങൾക്ക് ടാറ്റയുമായി ശത്രുതയില്ലെന്നും ചാറ്റർജി പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ടാറ്റ കാർ നിർമാണ ശാലയുടെ പേരിൽ സംഘടിത ആക്രമണങ്ങളാണ് തൃണമൂൽ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. നാനോ കാർ നിർമിക്കുന്നതിനായി ഭൂമി ഏറ്റെടുത്തതിനെതിരെ പ്രതിഷേധം തുടങ്ങി സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്ന തൃണമൂലുകാർ.