തിരുവനന്തപുരം: കടയ്ക്കാവൂർ ശാരദ കൊലക്കേസിൽ പ്രതി മണികണ്ഠന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.
2016-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2016 ഡിസംബർ ഒൻപതിന് ശാരദ എന്ന സ്ത്രീയെ പ്രതി മണികണ്ഠൻ ആക്രമിക്കുകയും തുടർന്ന് ശാരദ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇതോടെ അഞ്ചുവർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ശിക്ഷാ വിധിയുണ്ടായത്.
Content Highlights:lifetime sentence to accused in kadakkavoor saradha murder case