തിരുവനന്തപുരം > കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) സംസ്ഥാന പ്രസിഡന്റായി എൻ ആർ ബാലനെയും (തൃശൂർ) സെക്രട്ടറിയായി എൻ ചന്ദ്രനെയും (കണ്ണൂർ) സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഓൺലൈനിൽ ചേർന്ന യോഗത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ അധ്യക്ഷനായി.
പ്രസിഡന്റായിരുന്ന എം വി ഗോവിന്ദൻ മന്ത്രിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റായ എൻ ആർ ബാലൻ നേരത്തെ സെക്രട്ടറിയായിരുന്നു. സെക്രട്ടറി എൻ ചന്ദ്രൻ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. റബ്കോ ചെയർമാനുമാണ്.