ഇസ്താംബുൾ > മുസ്ലിം ജീവനക്കാർ ഓഫീസിൽ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കാൻ തൊഴിൽദാതാക്കൾക്ക് അനുമതി നൽകിയ യൂറോപ്യൻ കോടതിക്കെതിരെ തുർക്കി. കോടതിക്ക് ഇസ്ലാമോഫോബിയയെന്ന് പ്രസിഡന്റ് റെജബ് തയ്യിപ് എർദോഗന്റെ വക്താവ് ഇബ്രാഹിം കാലിൻ ട്വീറ്റ് ചെയ്തു.
കോടതി വിധി മുസ്ലിങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇസ്ലാംവിരുദ്ധത പ്രചരിപ്പിക്കുന്നവരുടെ കൈയിലേക്ക് ആയുധം നൽകുന്നതിന് തുല്യമാണന്നും അദ്ദേഹം പറഞ്ഞു. തുർക്കി വിദേശമന്ത്രാലയവും വിധിയെ അപലപിച്ചു.
വ്യാഴാഴ്ചയാണ് ഓഫീസുകളിൽ മത, രാഷ്ട്രീയ ചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കാൻ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് തൊഴിൽദാതാക്കൾക്ക് അനുമതി നൽകിയത്.