ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു സൈക്കിൾ ചവിട്ടി മടുത്ത ഷാഫി പറമ്പിലിന്റെ പ്രതികരണം. അമളി പറ്റിയെന്ന് മനസിലായതോടെ ഡിലീറ്റ് ചെയ്യാൻ ഷാഫി പലതവണ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈക്കിൾ റാലി ലൈവ് ചെയ്യുന്ന പ്രവർത്തകർ ഇത് ലൈവ് വീഡിയോ ആണെന്ന് വ്യക്തമാക്കിയതോടെയാണ് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്.
വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ രാഷ്ട്രീയ പ്രതിയോഗികൾ ദൃശ്യങ്ങൾ ഏറ്റെടുത്തു. ആത്മാർത്ഥതയില്ലാതെ എന്തിനാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത് എന്നാണ് അവരുടെ ചോദ്യം.
പെട്രോൾ വില 100 കടന്നതിനെതിരെ നൂറ് കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കായംകുളം മുതൽ രാജ്ഭവൻ വരെയായിരുന്നു സൈക്കിൾ യാത്ര. രണ്ടാം ദിവസം കടമ്പാട്ട് കോണത്തുനിന്നും ആരംഭിച്ച സൈക്കിൾ യാത്ര സമാപിച്ചു.