India vs Sri Lanka 1st ODI: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിൽ ആതിഥേയർക്കെതിരെ ഇന്ത്യക്ക് 263 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടി. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വാലറ്റത്ത് നിന്ന് അവസാന ഓവറുകളിൽ ചാമിക കരുണരത്നെ നടത്തിയ പ്രകടനം ലങ്കയുടെ സ്കോർ 250 കടത്താൻ സഹായകമായി. 35 പന്തിൽ പുറത്താകാതെ 43 റൺസാണ് കരുണ രത്നെ നേടിയത്. അവസാന ഓവറിൽ മാത്രം 19 റൺസ് നേടാൻ താരത്തിന് സാധിച്ചു. ലങ്കൻ നിരയിൽ മറ്റാർക്കും 50 റൺസ് തികയ്ക്കാനായില്ല.
Read More: സഞ്ജു മികച്ച താരം, പക്ഷെ ഇന്ത്യന്‍ ജേഴ്സിയില്‍ കഴിവിനോട് നീതി പുലര്‍ത്താനായിട്ടില്ല: വസിം ജാഫര്‍
ഓപ്പണിങ്ങിനിറങ്ങിയ അവിഷ്ക ഫെർണാണ്ടോ 35 പന്തിൽ 32 റൺസും മിനോദ് ഭാനുക 44 പന്തിൽ 27 റൺസും നേടി പുറത്തായി. ഭാനുക രാജപക്ഷ 22 പന്തിൽ 24 റൺസും, ധനഞ്ജയ ഡിസിൽവ 27 പന്തിൽ നിന്ന് 14 റൺസും ചാരിത് അസലങ്ക 65 പന്തിൽ നിന്ന് 38 റൺസും നേടി പുറത്തായി. നായകൻ ധസുൻ ഷനാക 50 പന്തിൽ നിന്ന് 39 റൺസ് നേടി. വാഹിന്ദു ഹസരംഗയും ഇസിരു ഉദാനയും എട്ട് റൺസെടുത്ത് പുറത്തായി ദുഷ്മന്ത ചമീര 13 റൺസെടുത്ത് അവസാന ഓവറിൽ പുറത്തായി.
ഇന്ത്യക്ക് വേണ്ടി ദീപക് ചാഹർ, യൂസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യയും കൃണാൽ പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു. ദുഷ്മന്ത ചമീര ഭുവനേശ്വർ കുമാറിന്റെ പന്തിൽ റണ്ണൗട്ടായി.
Read More: ടി20 ലോകകപ്പ് ടീമിൽ ഇടം നേടാൻ പരമ്പരയിലെ പ്രകടനം നിർണായകം; പരിചയ സമ്പന്നരും കഷ്ടപ്പെടണം
The post India vs Sri Lanka 1st ODI: പൊരുതിനിന്ന് കരുണരത്നെ; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 263 റൺസ് വിജയലക്ഷ്യം appeared first on Indian Express Malayalam.