ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടനങ്ങൾ മാറ്റിവെച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും കുറിപ്പിൽ പറയുന്നു. തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ഇളവാണ് സംസ്ഥാനം പ്രഖ്യാപിച്ചത്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണിത്. ഇതിനെതിരെയാണ് ഐഎംഎ രംഗത്തെത്തിയിരിക്കുന്നത്. കടുത്ത ജനത്തിരക്കാണ് മിക്ക ഇടങ്ങളിലും കാണാൻ സാധിക്കുന്നത്.
കടകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് സംസ്ഥാന ഡിജിപി വ്യക്തമാക്കിയിരുന്നു. ആരാധനാലയങ്ങളിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പരമാവധി 40 പേര്‍ക്ക് മാത്രമാണ് പ്രവേശിക്കാൻ സാധിക്കുക. ഇവര്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആരാധനാലയങ്ങളുടെ ചുമതലയുള്ളവര്‍ ഇത് ഉറപ്പാക്കണമെന്നും ഡിജിപി നൽകിയ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.