തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യണമെന്ന് കെ. മുരളീധരൻ എം.പി. ഒറ്റയ്ക്കുള്ള അഭിപ്രായങ്ങൾ അല്ല ഈ വിഷയത്തിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ ഒരേ അഭിപ്രായമല്ല ഇടതുമുന്നണിയിലുള്ളത്. പക്ഷെ എതിർപ്പുയർത്താൻ അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാൽ എൽ.ഡി.എഫിൽ ജന്മി-കുടിയാൻ ബന്ധമാണെന്നും കെ. മുരളീധരൻ പറഞ്ഞു.
Content Highlights:Minority scholarship: Need to discuss says KMuraleedharan