ഇതിന്റെ ഭാഗമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാര്‍ട്ടിയിലും ഘടകകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തുമെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈക്കോടതി വിധിയുടെ ബാധ്യതയും സര്‍വ്വകക്ഷി യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തുമാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തിൽ മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനിടയിലും സര്‍ക്കാരിന് താങ്ങാവുന്നത്. അതിന്റെ പശ്ചാത്തലത്തിൽ വിവാദം യുഡിഎഫിനെതിരായ രാഷ്ട്രീയ പ്രചാരണ ആയുധമാക്കുവാന്‍ സിപിഎമ്മും ഇടതുമുന്നണിയും തയ്യാറെടുക്കുന്നത്.
യുഡിഎഫ് നേതൃത്വം ലീഗാണ് എന്ന പ്രചരണമാണത്തിനാണ് ഇടതുമുന്നണി നീക്കങ്ങള്‍. പുതിയ സ്കോളര്‍ഷിപ്പ് രീതിയിൽ അപേക്ഷിക്കുന്ന ഒരാള്‍ പോലും ഒഴിവാക്കപ്പെടില്ലെന്ന് ജാഗ്രതയിലാണ് സംസ്ഥാന സര്‍ക്കാര്‍.
അപേക്ഷിക്കുന്ന എല്ലാവര്ക്കും സ്കോളർഷിപ്പ് ലഭ്യമാകുന്നതോടെ യുഡിഎഫിന്റെ പ്രചരണം പൊളിയുമെന്നാണ് കരുതുന്നത്. പ്രചരണങ്ങള്‍ പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തുമെന്നും വിലയിരുത്തുന്നുണ്ട്.