ശബരിമല
കർക്കടകമാസ പൂജകൾക്ക് തീർഥാടകർക്ക് പ്രവേശനാനുമതി ലഭിച്ച ആദ്യ ദിനമായ ശനിയാഴ്ച 1620 തീർഥാടകർ ശബരിമലയിൽ ദർശനംനടത്തി. 3685 പേരാണ് ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരുന്നത്.
രാവിലെ നാലിന് പമ്പയിൽനിന്ന് തീർഥാടകരെ കയറ്റിവിട്ടു. ഇവർ ആറിന് പതിനെട്ടാം പടി കയറി. ശക്തമായ മഴ മലകയറ്റം ദുഷ്കരമാക്കി. ഉദയാസ്തമയ പൂജ, പുഷ്പാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയ പൂജകളെല്ലാം നടന്നു. ഞായറാഴ്ച മുതൽ പടിപൂജയുമുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു, ദേവസ്വം ബോർഡംഗം അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണർ ബി എസ് പ്രകാശ് എന്നിവർ സന്നിധാനത്ത് ഉണ്ടായിരുന്നു.