പോര്‍ട്ട് ഔ പ്രിന്‍സ്
ഹെയ്തിയില്‍ വാക്സിന് വിതരണം ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന. ബുധനാഴ്ച അഞ്ച് ലക്ഷം ഡോസ് മൊഡേണ വാക്സിന് യുഎന്‍ രാജ്യത്തിന് നല്‍കിയിരുന്നു.
വാക്സിനേഷന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച പോര്‍ട്ട് ഔ പ്രിന്‍സിലെ ആശുപത്രിയില്‍നിന്ന് മുപ്പത് പേര് ആദ്യ ഡോസ് സ്വീകരിച്ചു. 19,300 കോവിഡ് കേസും 440 മരണവുമാണ് ഹെയ്തിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍, പരിശോധന നടത്താത്തതുമൂലമാണിതെന്നും 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടാകാമെന്നുമാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.