പരമാവധി നാൽപ്പത് പേർക്കാണ് ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ അനുവാദം ഉള്ളത്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവിമാരും സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാരും മത നേതാക്കളുമായും സാമുദായിക നേതാക്കന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തും. വിശ്വാസികൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകണം. കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിലുള്ള സാധ്യത ഇല്ലാതാക്കണം.
ബീറ്റ് പട്രോൾ, മൊബൈൽ പട്രോൾ, വനിതാ മോട്ടോര്‍സൈക്കിൾ പട്രോൾ എന്നീ യൂണിറ്റുകൾ സദാ സമയവും നിരത്തിലുണ്ടാകും. മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഇതിനായി ഉപയോഗിക്കും.
സി,ഡി വിഭാഗത്തിൽപെട്ട സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക അനൗൺസ്മെന്റ് നടത്തണം. ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തും. സന്നദ്ധ സംഘടനകളുടെ സഹായം ഇതിനായി ഉറപ്പാക്കും.