ഇന്ന് ജൂലായ് 17, ഇന്നേ ദിവസമാണ് ലോകമെമ്പാടും ഇമോജി ദിവസമായി ആഘോഷിക്കുന്നത്. മനോവികാരങ്ങളുടെ ടെക് ഭാഷയാണ് ഇമോജികൾ. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിങ്ങനെ എതെങ്കിലുമൊരു സമൂഹമാധ്യമത്തിൽ നിങ്ങൾ സജീവമാണെങ്കിൽ തീർച്ചയായും നിങ്ങൾ ഇമോജികൾ ഉപയോഗിച്ചിട്ടുണ്ടാകും. എന്തിന് നിങ്ങളുടെ അവസാനത്തെ വാട്സ്ആപ്പ് സംഭാഷണം എടുത്ത് നോക്കൂ? തീർച്ചയായും ഒരു ഇമോജി നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടാകും മഞ്ഞ നിറത്തിൽ വൃത്താകൃതിയിൽ ഓരോ മുഖഭാവങ്ങളായി നാം സുഹൃത്തുകൾക്ക് പോസ്റ്റ് ചെയ്യാറുള്ള കുഞ്ഞൻ ചിത്രങ്ങളില്ലേ? അവർ തന്നെയാണ് ഇന്നത്തെ താരങ്ങൾ. ഇപ്പോൾ പക്ഷെ ഇമോജികൾക്ക് മഞ്ഞ നിറത്തിന്റെയും വ്യത്താകൃതിയുടെയും പരിധികളില്ല. വസ്തുക്കൾ, സ്ഥലങ്ങൾ, കാലാവസ്ഥകൾ, ജീവികൾ എന്നിവയായി ഇമോജികൾ ഇന്ന് സർവ വ്യാപികളാണ്. കോപം, സ്നേഹം, സന്തോഷം, ആനന്ദം, ചിരി, ഞെട്ടൽ, വെറുപ്പ് എന്നിങ്ങനെ സർവ വികാരങ്ങളെയും ഭംഗിയായി അവതരിപ്പിക്കുന്ന ഈ പഹയൻ എവിടത്തുകാരനാണ്?
PC:
Friendship-bracelets.net
ജപ്പാനില്‍ നിന്നാണ് ഇമോജി വരുന്നത്. ചിത്രങ്ങള്‍ പോലെ എഴുതുന്ന ജാപ്പനീസ് ഭാഷയില്‍ ‘ഇ’ എന്നാല്‍ ചിത്രം എന്നും ‘മോ’ എന്നാല്‍ എഴുത്ത്, ‘ജി’ എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. 1999ല്‍ ആണ് ഇമോജിയുടെ ജനനം. ജപ്പാനീസ് അര്‍ട്ടിസ്റ്റ്, ഷിഗറ്റെകാ കുരീറ്റയാണ് ഇമോജികളുടെ പിതാവ്. എന്‍ടിടി ഡോക്കോമോ എന്ന മൊബൈല്‍ഫോണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു കുരീറ്റ. ഔദ്യോഗിക സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് കുരീറ്റ ഈ രീതി കണ്ടുപിടിച്ചത്. ഇന്നത്തെപ്പോലെ സൗന്ദര്യമുള്ള ഇമോജികളല്ല ആദ്യം ഉണ്ടായിരുന്നത്. 12X12 പിക്സലുകളിലുള്ള ഒരു ഗ്രിഡിലാണ് കുരീറ്റ ഇമോജികള്‍ വരച്ചിരുന്നത്. ജപ്പാനിലെ കാര്‍ട്ടൂണ്‍ അനിമേഷന്‍ രീതിയായ മാംഗയാണ് അദ്ദേഹത്തിന് ആശയങ്ങളെയും വികാരങ്ങളെയും ചിത്രരൂപത്തിലാക്കാനുള്ള പ്രചോദനം നല്‍കിയത്.
ലോകത്തെ ഇമോജികൾക്കുള്ള സർവ വിജ്ഞാനകോശം എന്നറിയപ്പെടുന്ന റഫറൻസ് വെബ്‌സൈറ്റ് ആണ് ഇമോജിപീഡിയ. യൂണികോഡ് സ്റ്റാൻഡേർഡ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഇമോജിപീഡിയയിൽ ഓരോ ഇമോജികൾക്കുമുള്ള അർത്ഥവും വിശദാംശങ്ങളുമുണ്ട്. 2013ൽ ജെർമ്മി ബർജ് ആണ് ഇമോജിപീഡിയ സ്ഥാപിച്ചത്. അടുത്ത വർഷം മുതൽ ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാൻ ജെർമ്മി ബർജ് തീരുമാനിച്ചു. റിപോർട്ടുകൾ അനുസരിച്ച് ആപ്പിളിന്റെ ഐഓഎസ്സിൽ 17 എന്നതിന്റെ ഇമോജിയാണ് ഈ ദിവസം തന്നെ ലോക ഇമോജി ദിനമായി തിരഞ്ഞെടുക്കാൻ കാരണം.
തീപിടിച്ച ഹൃദയം (ഹാർട്ട് ഓൺ ഫയർ) ആണ് ഈ വർഷത്തെ ഏറ്റവും മികച്ച ഇമോജിയായി ഇമോജിപീഡിയ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം ജിലേബി പോലെ കാണുകളുള്ള ഇമോജിയ്ക്കാണ് (ഫേസ് വിത്ത് ദി സ്പൈറൽ ഐ). ചിരിക്കുകയും അപ്പോൾ തന്നെ കണ്ണിൽ നിന്നും വെള്ളം വരുന്ന ഇമോജിയ്ക്കാണ് (സ്മൈലിങ് ഫേസ് വിത്ത് ടിയർ) മൂന്നാം സ്ഥാനം. ഫേസ് എക്‌സ്‌ഹോസ്റ്റിങ്, പിൻച്ഡ് ഫിംഗേഴ്‌സ് എന്നിവയാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. വാവിട്ട് കരയുന്ന ഇമോജിയ്ക്ക് (ലൗഡ്‌ലി ക്രൈയിങ് ഫേയ്സ്) ഇമോജിയ്ക്കാണ് ലൈഫ് ടൈം അചീവമെന്റ് അവാർഡ്. ഏറ്റവും കൂടുതൽ പേർ സ്ഥിരമായി ഉപയോഗിക്കുന്നതും ഈ ഇമോജി തന്നെ. കഴിഞ്ഞ മാസമാണ് പ്രഖ്യാപനമുണ്ടായത്.
കോടീശ്വരന്മാർ പോലും കഴിക്കണോ എന്ന് രണ്ടാമതൊന്ന് ചിന്തിക്കുന്ന 5 വിഭവങ്ങൾ
ഈ വർഷത്തെ ഇമോജി ദിനത്തിന് മുന്നോടിയായി ഇമോജി 14.0 റിലീസിനായി തയ്യാറാക്കിയിരിക്കുന്ന പുത്തൻ ഇമോജികളുടെ വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഉരുകുന്ന മുഖം, തുറന്ന കണ്ണുകളുള്ള മുഖം, സല്യൂട്ട് ചെയ്യുന്ന മുഖം, ഡോട്ട് ഇട്ട വരി മുഖം, കണ്ണുനീർ തടഞ്ഞുനിർത്തുന്ന മുഖം എന്നിവ ഡ്രാഫ്റ്റ് ഘട്ടത്തിലുള്ള ഇമോജികളിലുണ്ട്. രാജകുമാരി, രാജകുമാരൻ എന്നിവർക്കായി നിലവിലുള്ള ഇമോജികൾക്ക് ലിംഗഭേദം ഉൾക്കൊള്ളുന്ന ബദലാണ് പേഴ്‌സൺ വിത്ത് ക്രൗൺ. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്നതിന് പവിഴ ഇമോജി, ചില ട്രാൻസ്ജെൻഡർ പുരുഷന്മാർക്കും ഗഭം ധരിക്കാൻ സാധ്യമാണെന്ന തിരിച്ചറിവിൽ ഗർഭിണിയായ പുരുഷന്റെ ഇമോജി എന്നിങ്ങനെ പലതും ഇത്തവണയുണ്ട്. ഈ വർഷം സെപ്റ്റംബറിൽ പ്രതീക്ഷിക്കുന്ന അന്തിമ അംഗീകാരത്തിന് മുന്നോടിയായി മേല്പറഞ്ഞ ഇമോജികളിൽ മാറ്റങ്ങളുണ്ടാകാമെന്നും ഇമോജിപീഡിയ പറയുന്നു.
ബർഗർ വിറ്റ ബെസോസ്, പത്രമെറിഞ്ഞ ബഫറ്റ്! ശതകോടീശ്വരന്മാർ ആദ്യം ചെയ്ത ജോലികൾ
ഇത്തവണത്തെ ഇമോജി ദിനം ഉഷാറാക്കാൻ ‘സൗണ്ട്മോജി’ ആണ് ഫേസ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് അയക്കുന്ന ഇമോജിയ്ക്ക് കൂടുതൽ പഞ്ച് ലഭിക്കാൻ ശബ്‌ദത്തിന്റെ അകമ്പടിയുള്ള ഇമോജിയാണ് യഥാർത്ഥത്തിൽ സൗണ്ട്മോജി. ഉദാഹരണത്തിന് ആരെയെങ്കിലും പ്രകീർത്തിച്ചുകൊണ്ടുള്ള ഇമോജി അയക്കുമ്പോൾ ഒപ്പം കൈകളടിക്കുന്ന ശബ്ദവും കേൾക്കാം. തത്കാലം ഫേസ്ബുക്ക് മെസഞ്ചർ അപ്ലിക്കേഷനിൽ മാത്രമേ സൗണ്ട്മോജി ലഭിക്കൂ. ഓരോ ഇമോജിയ്ക്കും അനുയോജ്യമായ കൈയ്യടി ശബ്ദം, എന്തെങ്കിലും കൊട്ടുന്ന ശബ്ദം, അല്പം പരിഹാസം നിറഞ്ഞ ചിരി എന്നിങ്ങനെ നിരവധി സൗണ്ട്മോജികളാണ് മെസഞ്ചറിൽ ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്.
നമ്മളെ തൈര് മുളക് തൊണ്ടാട്ടം! 5 വയസ്സുകാരൻ ദർശന്റെ ‘മാർക്കറ്റിങ്’ പാട്ട്
കുറച്ചു നാളുകള്‍ക്ക് മുന്‍പ് 2017ൽ സൈബര്‍ ലോകത്ത് വലിയൊരു ഏറ്റുമുട്ടലിനും ഇമോജി കാരണമായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക്നോളജി കമ്പനി, ആപ്പിള്‍ പുറത്തിറക്കിയ ബര്‍ഗര്‍ ഇമോജിയും മറ്റൊരു ടെക് ഭീമനായ ഗൂഗിള്‍ പുറത്തിറക്കിയ ഇമോജിയുമായിരുന്നു തര്‍ക്കത്തിന് കാരണം. ഇമോജിയിലെ ബര്‍ഗറില്‍ അടുക്കിയിരുന്ന ഓരോ ഭക്ഷണ വിഭവത്തിന്റെയും അടുക്ക് ശരിയല്ലെന്നതായിരുന്നു ഇമോജി യുദ്ധത്തിന് കാരണം. തങ്ങളുടെ ബര്‍ഗറാണ് ശരിയെന്ന് ആപ്പിളും ഗൂഗിളും വാദിച്ചപ്പോൾ ശരിയേതെന്ന് കണ്ടെത്താനുള്ള യജ്ഞത്തിലായി സൈബർ ലോകം. ഒടുവില്‍ ഗൂഗിള്‍ തങ്ങളുടെ ബര്‍ഗറാണ് തെറ്റായി കാണിച്ചിരിക്കുന്നതെന്ന് മനസിലാക്കി തിരുത്തി. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരിട്ടാണ് കൗതുകം നിറഞ്ഞ ക്ഷമാപണം നടത്തിയത്.