തിരുവനന്തപുരം
സച്ചാർ സിമിതി ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമത്തിനായി വിപുലമായ പദ്ധതി ആരംഭിച്ചത് അന്നത്തെ എൽഡിഎഫ് സർക്കാർ. ശുപാർശ പഠിച്ച പാലോളി സമിതിയുടെ നിർദേശങ്ങളായിരുന്നു ഇതിൽ പ്രധാനം.
ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധന കോർപറേഷൻ, കലക്ടറേറ്റിലെ ന്യൂനപക്ഷ സെൽ എന്നിവയെല്ലാം എൽഡിഎഫ് കാലത്തെ നേട്ടങ്ങളാണ്. കൂടാതെ, മദ്രസാധ്യാപക ക്ഷേമനിധി, മുസ്ലിം, ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ സമുദായാംഗങ്ങളായ പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപെൻഡ്, ന്യൂനപക്ഷ സ്കോളർഷിപ്, ഫെല്ലോഷിപ്, ഭവനനിർമാണ പദ്ധതി, വനിതാ സ്വയംസഹായ സംഘം, ചെറുകിട സംരംഭ സഹായം, ബഹുമുഖ വികസന പദ്ധതി, പ്രൊഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്, സുലൈമൻ സേട്ടു ഉറുദു സ്കോളർഷിപ്, ഐടിഐ, അക്കൗണ്ടിങ് പ്രൊഫഷണൽ പഠനം, സിവിൽ സർവീസ് പരീക്ഷാ പരിശീലനം, ഇതിനുള്ള ഫീസും ഹോസ്റ്റൽ ഫീസും, പാരാ മെഡിക്കൽ പഠനമേഖലയിലെ സ്കോളർഷിപ്, പോളിടെക്നിക് പഠനത്തിനുള്ള സ്കോളർഷിപ്, പ്രീമാരിറ്റൽ കൗൺസലിങ്, മത്സരപരീക്ഷാ പരിശീലനം, കരിയർ ഗൈഡൻസ് സെന്റർ തുടങ്ങിയവയെല്ലാം ന്യൂനപക്ഷങ്ങൾക്കായി എൽഡിഎഫ് സർക്കാരുകൾ വിഭാവനം ചെയ്തവയാണ്. വ്യക്തിഗതമല്ലാത്ത നിരവധി കേന്ദ്രീകൃത പദ്ധതികളുടെ ആനുകൂല്യവും ഇതിനൊപ്പമുണ്ട്.