എവിടെയാണ് ഈ വിവാഹം നടക്കുന്നത് എന്ന് വ്യക്തമല്ല എങ്കിലും വിവാഹത്തിൽ പങ്കെടുക്കുന്നവർക്ക് വെഡിങ് പ്ലാനർ അയച്ച ഇമെയിൽ സന്ദേശത്തിൽ 10 നിയമങ്ങൾ ആണ് പാലിക്കണം എന്നാവശ്യപ്പെടുന്നത്. വിവാഹത്തിന് ക്ഷണിക്കപ്പെട്ട ഒരാൾ ഈ ലിസ്റ്റിന്റെ ചിത്രം റെഡ്‌ഡിറ്റിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറൽ.
“ഗുഡ് മോർണിങ്ങ്, ക്ഷണിക്കപ്പെട്ട എല്ലാ അതിഥികളും വിവാഹത്തിൽ പങ്കെടുക്കുന്നുണ്ട് എന്നുറപ്പിക്കാനും, വിവാഹദിനത്തിലെ ചില നിയമങ്ങളും ചട്ടങ്ങളും വിശദീകരിക്കാനുമാണ് ഈ ഇമെയിൽ സന്ദേശം” എന്നാണ് ഇമെയിലിന്റെ തുടക്കം. തുടർന്ന് താഴെപറയുന്ന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
- ദയവായി വിവാഹത്തിന് 15 – 30 മിനിറ്റ് നേരത്തെ എത്തിച്ചേരുക.
- ദയവായി വെള്ള, ക്രീം, ഐവറി നിറത്തിലുള്ള വസ്ത്രം ധരിക്കരുത്.
- അടിസ്ഥാന ബോബ് അല്ലെങ്കിൽ പണി ടെയിൽ ശൈയലിൽ മാത്രം മുടി കെട്ടുക.
- ദയവായി മുഖം മുഴുവൻ മേക്കപ്പ് ഇടരുത്.
- വിവാഹ ചടങ്ങ് റെക്കോർഡ് ചെയ്യരുത്.
- ചടങ്ങ് നടക്കുമ്പോൾ നിർദ്ദേശം ലഭിക്കുന്നതുവരെ ഫേസ്ബുക്ക് ലോഗ് ഇൻ ചെയ്യരുത്.
- #….. എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് വേണം ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ.
- വധുവിനോട് ഒട്ടും സംസാരിക്കരുത്.
- എല്ലാവരും റെമിയുമായി പോസ് ചെയ്യണം
- 75 ഡോളർ (ഏകദേശം 5,500 രൂപ) അല്ലെങ്കിൽ അതിൽ കൂടുതൽ വിലയുള്ള സമ്മാനം നൽകാതെ വിവാഹത്തിൽ പങ്കെടുക്കാൻ പറ്റില്ല.
സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത്രയും നിയമങ്ങളുള്ള കല്യാണം ബഹിഷ്‌കരിക്കുന്നതാണ് നല്ലത് എന്നാണ് പലരും പ്രതികരണം അറിയിക്കുന്നത്. സ്ത്രീകളെ ലക്ഷ്യമാക്കിയാണ് കൂടുതൽ നിയമങ്ങളും എന്നും അതുകൊണ്ട് തന്നെ വധുവിന് നല്ല അസൂയയുണ്ട് എന്ന് തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്.