തിരുവനന്തപുരം:കുറ്റിച്ചൽ നെല്ലിക്കുന്നിൽ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പ്രദേശത്ത്കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർപോലീസിന് നേർക്കാണ് ആക്രമണം.കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പോലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു.കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽസിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പോലീസ് സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ആക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇവർ വനത്തിനുള്ളിലാണെന്ന് നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി.
.പ്രദേശത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിരവധിഅനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് നെയ്യാർ ഡാമിലെ പോലീസ് ഉദ്യോഗസ്ഥർപ്രദേശത്ത് എത്തിയത്.
Content Highlights: drug mafia attack police