തിരുവനന്തപുരം> കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
കുടുംബാംഗങ്ങള്‍ കമ്മ്യൂണിസ്റ്റുകാരായതിന്റെ പേരില്‍ ജന്മിമാരുടെയും ഗുണ്ടകളുടെയും പൊലീസിന്റെയും പീഡനങ്ങള്‍ക്ക് അമ്മിണിയമ്മയും ഇരയായി. ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.