തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നത രൂക്ഷമെന്ന് സൂചന. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്നും ഫ്രാൻസിസ്ജോർജിന്റെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ വിട്ടുനിന്നു. ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, തോമസ് ഉണ്ണിയാടൻ, അറയ്ക്കൽ ബാലകൃഷ്ണപ്പിള്ളതുടങ്ങിയവർ എത്തിയില്ല.
അനാരോഗ്യം കാരണംഉദ്ഘാടനത്തിൽനിന്നു നിന്നു വിട്ടുനിൽക്കുവെന്നാണ് ഫ്രാൻസിസ് ജോർജ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.റേഷൻ കടയുടമകളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാൽവിട്ടുനിൽക്കുന്നുവെന്നാണ് ജോണി നെല്ലൂർ അറിയിച്ചത്. എന്നാൽ, നേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുപ്പു നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
പാർട്ടിയുടെ ഭാരവാഹി പട്ടിക പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ നേതാക്കൾ വിട്ടുനിൽക്കുന്നത്. മോൻസ് ജോസഫിനും ജോയി എബ്രഹാമിനും കൂടുതൽ പ്രധാന്യമുള്ള പദവികൾ നൽകി, ഫ്രാൻസിസ്ജോർജ് ഉൾപ്പടെയുള്ള നേതാക്കളെ അവഗണിക്കുന്നു തുടങ്ങിയ പരാതികളാണ്നേതാക്കൾക്കുള്ളതെന്നാണ് സൂചന.
പ്രശ്നങ്ങൾ പരിഗണിക്കുന്നതിനു കഴിഞ്ഞദിവസം പി.ജെ. ജോസഫിന്റെ വീട്ടിൽ മുതിർന്ന നേതാക്കളുടെ യോഗം ചേർന്നിരുന്നു. എന്നാൽ, കാര്യമായ രമ്യതയിലേക്ക് എത്താൻ യോഗത്തിനു കഴിഞ്ഞില്ല.