സർക്കാരിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നു. ഈ രീതി പിന്തുർന്നാൽ പ്രതികരണം രൂക്ഷമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ പിന്നോക്ക ന്യൂനപക്ഷങ്ങൾക്ക് കിട്ടിവന്ന ആനുകൂല്യം കേരളത്തിൽ ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക സ്കീമായിരുന്നു ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം പുനഃക്രമീകരിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാത്ത വിധത്തിലാണ് ഇത് പുനഃക്രമീകരിക്കുന്നത്.
ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് സ്കോളർഷിപ്പ് അനുവദിക്കുക. നേരത്തെ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് കുറവുകൾ വരാത്ത വിധമാണ് പുനഃക്രമീകരിക്കുന്നത്.
സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനമായി.