ആലപ്പുഴ: നാടകകൃത്തും ചലച്ചിത്ര സംവിധായകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ (86) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
കമ്യൂണിസ്റ്റ് നേതാവും ആദ്യ നിയമസഭാ സ്പീക്കറുമായിരുന്ന ആര് ശങ്കരനാരായണന് തമ്പിയുടെ മൂത്ത സഹോദരി ചെല്ലമ്മ കേട്ടിലമ്മയുടെയും അശ്വതി തിരുനാള്‍ രാമവര്‍മ്മയുടെയും മകളായിരുന്നു അമ്മിണിയമ്മ. 1951 ല്‍ ഒളിവിലിരിക്കുമ്പോഴായിരുന്നു തോപ്പില്‍ ഭാസി അമ്മിണിയമ്മയെ വിവാഹം കഴിച്ചത്. മക്കള്‍: അന്തരിച്ച സംവിധായകന് അജയന്, സോമന്, പരേതനായ രാജന്, സുരേഷ്, മാല.
ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂആലപ്പുഴ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫോളോ ചെയ്യൂ