കൊച്ചി: കൊവിഡ് കാലത്ത് വ്യാപാരികൾ വൻ പ്രതിസന്ധിയിലാണെന്നും അവരുടെ ദുഃഖം ന്യായമാണെന്നും . എന്നാൽ നിയന്ത്രണങ്ങൾ ജന നന്മയ്ക്കു വേണ്ടിയാണെന്നും അവ അനുസരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലെ ചർച്ച അവർക്ക് പരിഹാരം ഉണ്ടാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനാലാണ് രോഗം വ്യാപിക്കുന്നത്. സർക്കാർ നിർദ്ദേശങ്ങൾ ആധികാരികമാണ്, അവയോട് സഹകരിക്കണം. ക്ഷേമ പദ്ധതികൾ സർക്കാർ വാരിക്കോരി കൊടുക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഐഎംഎ ഉൾപ്പെടെ രോഗബാധയെ പ്രതിരോധിക്കാൻ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടതാണ്. രോഗവ്യാപന തോത് അനുസരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അവ പ്രയോഗികമാക്കാൻ സർക്കാർ നിർദ്ദേശിച്ചാൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യവിൽപ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കേണ്ടതാണ്. ആരാധനാലയങ്ങൾ നിയന്ത്രണ വിധേയമായി തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.