കൊല്ലം: കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടയിൽ കുടുങ്ങിയ നാലു പേരും മരിച്ചു. കുണ്ടറ കോവിൽ മുക്കിലാണ് സംഭവം. നൂറടിയിലേറെ ആഴമുള്ള കിണറിലെ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികൾ മരിച്ചത്. ശിവപ്രസാദ് എന്ന വാവ, സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് കിണറിൽ കുടുങ്ങിയത്.
നൂറടിയോളം ആഴമുള്ള കിണറിലാണ് നാലു പേർ കുടുങ്ങിയത്. കിണറിലെ ചെളി നീക്കാൻ ഇറങ്ങിയ തൊഴിലാളികളാണ് ആദ്യം കുടുങ്ങിയത്. ഇവരെ രക്ഷിക്കാൻ പിന്നാലെ ഇറഞ്ഞിയ രണ്ടു പേരും കിണറിൽ കുടുങ്ങി.
ഒരാൾക്ക് കഷ്ടിച്ച് പണിയെടുക്കാൻ മാത്രം കഴിയുന്ന കണിറിലാണ് നാലു പേർ ഇറങ്ങിയത്. വളരെ വേഗത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ കഴിഞ്ഞു. പുറത്തെത്തിക്കുമ്പോൾ നാലുപേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാ പ്രവർത്തനത്തിനിടെ ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു.